Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 ഡിസംബര്‍ (H.S.)
ഗവര്‍ണര്‍ സര്‍ക്കാര്‍ സമവായത്തെ തുടര്‍ന്ന് ഡിജിറ്റല്‍ സാങ്കേതിക സര്‍വ്വകലാശാലകളില്‍ വിസിമാരെ നിയമിച്ചതിന് തൊട്ടു പിന്നാലെ
ആറുമാസമായി ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ തുടരുന്ന രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ ഡെപ്യൂട്ടിഷന്‍ പിന്‍വലിച്ചു മാതൃസ്ഥാപനമായദേവസ്വം ബോര്‍ഡ് കോളേജില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിസ്സഹകരണവും വിസി ഡോ: മോഹനന്‍ കുന്നുമ്മേലിനെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രവേശി ക്കാന്‍ അനുവദിക്കില്ലെന്ന പരസ്യ പ്രഖ്യാപനങ്ങളും ആദ്യദിനങ്ങളില്‍ ഓഫീസ് അന്തരീക്ഷം കലുഷിതമാക്കിയിരുന്നു.
സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് സസ്‌പെന്‍ ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതും വിസി യുടെ അനുമതി കൂടാതെ ഉത്തരവ് പുറപ്പെടുവിച്ചതും
വിസി യുടെ താല്‍ക്കാലിക ചുമതല വഹിച്ച ഡോ: സിസാ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത ശേഷം യോഗം പിരിച്ചുവിട്ടത് ഹൈക്കോടതി ശരീവയ്ക്കുകയായിരുന്നു. സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ വിദ്യാര്‍ത്ഥി സമര സമയത്ത് ക്യാമ്പസില്‍ എത്തിയത് സിപിഎമ്മിന്റെ അനുമതിയോടുള്ള സമരമായി ചിത്രീകരിച്ചിരുന്നു.
സര്‍വ്വകലാശാലയില്‍ സമാധാനന്തരീക്ഷം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഉരു തിരിഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ ഡെപ്യൂട്ടേഷന്‍ അനുമതി പൊടുന്നനെ സര്‍ക്കാര്‍ പിന്‍വലിച്ചത് എന്നറിയുന്നു.
---------------
Hindusthan Samachar / Sreejith S