Enter your Email Address to subscribe to our newsletters

New delhi, 17 ഡിസംബര്‍ (H.S.)
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്ന പുസ്തകവുമായി മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ഡന്‍. 'അടല്‍ സന്‍സ്മരണ്‍' എന്ന പുസ്തകത്തില്‍ രാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കാനുളള പാര്‍ട്ടി നിര്‍ദേശം വാജ്‌പേയി അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പരിഗണിക്കപ്പെടുന്നതിന് മുന്‍പ് രാഷ്ട്രപതി സ്ഥാനത്തേക്ക് അടല്‍ ബിഹാരി വാജ്‌പേയിയെ ബിജെപി നിര്‍ദേശിച്ചതായി പുസ്തകത്തില്‍ പറയുന്നത്. പ്രധാനമന്ത്രി പദവി ലാല്‍ കൃഷ്ണ അദ്വാനിയ്ക്ക് കൈമാറാനും നിര്‍ദേശമുണ്ടായി.
എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദേശം വാജ്‌പേയി പൂര്‍ണമായും നിഷേധിച്ചു. ഭൂരിപക്ഷത്തിന്റെ പേരില്‍ പ്രസിഡന്റ് ആകുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കും. ഇത്് ജനാധിപത്യത്തിന് നല്ല സൂചനയല്ല നല്‍കുന്നതെന്നും അദ്ദേഹം വിശ്വസിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു സമവായം ഉണ്ടാക്കാന്‍ വാജ്പേയി പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതായും പുസ്തകത്തില്‍ പറയുന്നു. 1998 മുതല്‍ 2004 വരെ വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്ടാവായായിരുന്നു അശോക് ടണ്ഡന്‍.
'സോണിയ ഗാന്ധി, പ്രണബ് മുഖര്‍ജി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ അദ്ദേഹത്തെ കാണാന്‍ വന്നതായി ഞാന്‍ ഓര്‍ക്കുന്നു. എന്‍ഡിഎ അവരുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചതായി വാജ്പേയി ഔദ്യോഗികമായി വെളിപ്പെടുത്തി. യോഗത്തില്‍ നിമിഷനേരം നിശ്ശബ്ദത നിറഞ്ഞു. അപ്പോള്‍ സോണിയ ഗാന്ധി നിശബ്ദത ഭേദിച്ച് പറഞ്ഞത്, അദ്ദേഹത്തിന്റെ (വാജ്‌പേയിയുടെ) തിരഞ്ഞെടുപ്പില്‍ അവര്‍ ആശ്ചര്യപ്പെട്ടു എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും, അതേസമയം അവരുടെ നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആണ്' ടണ്ഡന്‍ പുസ്തകത്തില്‍ എഴുതി.
ചില നയപരമായ വിഷയങ്ങളില്‍ വാജ്‌പേയിയ്ക്കും അദ്വാനിയ്ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇരുനേതാക്കള്‍ക്കിടയിലുള്ള ബന്ധം ഒരിക്കലും പരസ്യമായി വഷളായിരുന്നില്ലെ. അദ്വാനി എപ്പോഴും അടല്‍ജിയെ 'എന്റെ നേതാവും പ്രചോദനവും' എന്ന് പരാമര്‍ശിക്കുകയും, വാജ്പേയി തിരിച്ചും അദ്ദേഹത്തെ തന്റെ ആത്മാര്‍ഥസുഹൃത്ത് എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. 'വാജ്പേയിയുടെയും അദ്വാനിയുടെയും കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സഹകരണത്തിന്റെയും സന്തുലിതാവസ്ഥയുടെയും പ്രതീകമായിരുന്നു. അവര്‍ ബിജെപി രൂപവത്കരിക്കുക മാത്രമല്ല, പാര്‍ട്ടിക്കും സര്‍ക്കാരിനും പുതിയ ദിശാബോധം നല്‍കുകയും ചെയ്തു,' അദ്ദേഹം എഴുതുന്നു.
---------------
Hindusthan Samachar / Sreejith S