Enter your Email Address to subscribe to our newsletters

Malappuram, 18 ഡിസംബര്‍ (H.S.)
മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി മനപ്പറമ്ബില്‍ ശരത്താണ് (33) മരിച്ചത്.
തുവ്വക്കാട് വാരണാക്കര മൂലേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ശരത്ത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. കാലുതെറ്റി കുളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
നാലുമാസം മുൻപാണ് ക്ഷേത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വീട്ടിലാണ് താമസം. ബുധനാഴ്ച വൈകുന്നേരം പൂജ കഴിഞ്ഞ് ക്ഷേത്രം അടച്ചതിനുശേഷം വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാതായതോടെ നടത്തിയ മറ്റു ജീവനക്കാർ തിരച്ചിലിലാണ് പൂജാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിയായിരുന്നു. തിരൂരില്‍ നിന്നെത്തിയ ഫയർഫോഴ്സ് അംഗം മൃതദേഹം പുറത്തെടുത്തു. കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR