Enter your Email Address to subscribe to our newsletters

എറണാകുളം, 18 ഡിസംബര്‍ (H.S.)
കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ
അന്വേഷണം ആരംഭിച്ച് പോലിസ്.തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്..
പരാതിക്ക് ഒപ്പം കിട്ടിയ 24 വീഡിയോ ലിങ്കുകൾക്ക് പുറ കൂടുതൽ അക്കൗണ്ടുകൾ പോലീസ് കണ്ടെത്തി.
രണ്ടാംപ്രതി മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർക്ക് എതിരെയാണ് കേസ്.. വീഡിയോയിൽ മാർട്ടിൻ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്..
അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും ഈ വീഡിയോയിലുണ്ട്.. എട്ടാംപ്രതി ദിലീപിന്റെ അനുകൂലികളാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതെന്നാണ് ആരോപണം. അത്തരം ഗൂഢാലോ ചകൾ ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് പിന്നാലെയാണ് പ്രതി മാർട്ടിന്റ വീഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.. ഇത് ദിലീപ് അനുകൂലികൾ വ്യാപകമായി ഷെയർ ചെയ്തതയാണ് കണ്ടെത്തൽ.. മാത്രമല്ല ദിലീപ് കേസിൽ നിരപരാധി ആണെന്നും നടി ആസൂത്രണം ചെയ്തതാണ് ആക്രമണം എന്ന തരത്തിലിമായിരുന്നു വീഡിയോ..ഇതിനെ തുടർന്ന് അതിജീവിതയ്ക്ക് എതിരായ സൈബർ അക്രമണവും വ്യാപകമായി..ഇതിലാണ് പോലീസ് കേസിടുത്തു അന്വേഷണം ആരംഭിച്ചത്..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR