ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു; തൊഴിൽ അധിഷ്ഠിത മേഖലകളിലെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി
Muscat , 18 ഡിസംബര്‍ (H.S.) മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിൽ സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഈ കരാർ പ്രകാരം, ടെക്സ്റ്റൈൽസ്, കാ
ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു; തൊഴിൽ അധിഷ്ഠിത മേഖലകളിലെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി


Muscat , 18 ഡിസംബര്‍ (H.S.)

മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിൽ സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഈ കരാർ പ്രകാരം, ടെക്സ്റ്റൈൽസ്, കാർഷിക ഉൽപ്പന്നങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 98 ശതമാനത്തിലധികം കയറ്റുമതി ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ (Tariff) ഒമാൻ ഒഴിവാക്കും. പകരമായി ഈന്തപ്പഴം, മാർബിൾ, പെട്രോകെമിക്കൽസ് തുടങ്ങിയ ഒമാനിൽ നിന്നുള്ള അവശ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കും.

മസ്‌കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച ഈ കരാർ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫുമാണ് കരാറിൽ ഒപ്പിട്ടത്.

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഉയർന്ന നികുതി നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്.

തൊഴിൽ അധിഷ്ഠിത മേഖലകൾക്ക് നേട്ടം: രത്നങ്ങളും ആഭരണങ്ങളും, ടെക്സ്റ്റൈൽസ്, തുകൽ, പാദരക്ഷകൾ, കായിക ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ, കാർഷിക ഉൽപ്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി തൊഴിൽ സാധ്യതയുള്ള എല്ലാ പ്രധാന മേഖലകളിലെയും ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി. ഇതിൽ 97.96 ശതമാനം ഉൽപ്പന്ന വിഭാഗങ്ങൾക്കും ഉടനടി നികുതി ഇളവ് ലഭിക്കും.

മറുവശത്ത്, ഒമാൻ കയറ്റുമതി ചെയ്യുന്ന ആകെ ഉൽപ്പന്നങ്ങളിൽ 77.79 ശതമാനത്തിനും ഇന്ത്യ നികുതി ഇളവ് നൽകും. ഇത് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഒമാനിൽ നിന്നുള്ള ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 94.81 ശതമാനത്തോളം വരും.

സേവന മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം: ഒമാനിലെ പ്രധാന സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (FDI) ഈ കരാർ അനുമതി നൽകുന്നു. ഇത് ഇന്ത്യൻ സേവന മേഖലയ്ക്ക് മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും പ്രവർത്തനം വിപുലീകരിക്കാൻ വലിയ അവസരമൊരുക്കും.

മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ ഒമാൻ, മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യൻ ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിനുള്ള പ്രധാന കവാടം കൂടിയാണ്.

---------------

Hindusthan Samachar / Roshith K


Latest News