Enter your Email Address to subscribe to our newsletters

Thiruvananthapuram, 18 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കോർപ്പറേഷൻ്റെ തനത് ഫണ്ടിൽ നിന്ന് ഇരുന്നൂന് കോടി അടിയന്തിരമായി ട്രഷറിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് പുതിയ ഭരണ സമിതിയെ ഭരണ പ്രതിസന്ധിയിലാക്കാനുള്ള ഗൂഡശ്രമങ്ങളുടെ ഭാഗമാണെന്ന് ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ.
പഴയ ഭരണസമിതിയുടെ കാലാവധി നവംബർ 11 ന് അവസാനിക്കുകയും, പുതിയ ഭരണ സമിതി നിലവിൽ വരാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭാ സെക്രട്ടറിക്ക് മാത്രമായി കത്ത് കൊടുത്ത് നടത്തുന്ന ഈ നീക്കം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് സർക്കാരിലേക്ക് മാറ്റിയ തുകകൾ ഒന്നും തന്നെ തിരിച്ച് കൊടുക്കാത്ത ചരിത്രമുള്ള സംസ്ഥാന സർക്കാരും അതിനെ നയിക്കുന്ന സിപിഎമ്മും പുതിയതായി തിരുവനന്തപുരം നഗരസഭയുടെ അധികാരം ഏറ്റെടുക്കുന്ന ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവർത്തനങ്ങളെ തകർക്കാൻ ലഷ്യമിടുന്നതിൻ്റെ ആദ്യപടി ആയാണ് തകൃതിയായി ഫണ്ട് മാറ്റാനുള്ള ശ്രമമെന്നും അത്തരം ശ്രമങ്ങളെ തടയുമെന്നും കരമന ജയൻ പറഞ്ഞു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR