KSRTCയിലെ റഫറണ്ടം അടിയന്തിരമായി നടത്തണമെന്ന്:എം.വിൻസെന്റ് എംഎൽഎ.
Thiruvanathapuram, 18 ഡിസംബര്‍ (H.S.) KSRTCയിലെ റഫറണ്ടം അടിയന്തിരമായി നടത്തണമെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡൻ്റ് എം.വിൻസെന്റ് എംഎൽഎ ആവശ്യപ്പെട്ടു. പൂജ്യം ശതമാനം DAയിൽ ജോലി ചെയ്യുന്ന കെഎസ്ആർടിസി ജീവനക്കാരെ അമിത ജോലി ഭാരം അടിച്ചേൽപ്പിച്ചും അനാവശ്യ
M Vincent


Thiruvanathapuram, 18 ഡിസംബര്‍ (H.S.)

KSRTCയിലെ റഫറണ്ടം അടിയന്തിരമായി നടത്തണമെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡൻ്റ് എം.വിൻസെന്റ് എംഎൽഎ ആവശ്യപ്പെട്ടു. പൂജ്യം ശതമാനം DAയിൽ ജോലി ചെയ്യുന്ന കെഎസ്ആർടിസി ജീവനക്കാരെ അമിത ജോലി ഭാരം അടിച്ചേൽപ്പിച്ചും അനാവശ്യ ശിക്ഷണ നടപടികൾ സ്വീകരിച്ചും പീഡിപ്പിച്ച സർക്കാരും മാനേജ്മെൻ്റും അതിന് കൂട്ട് നിന്ന ഭരണപക്ഷ സംഘടനകളും കടുത്ത ഭരണവിരുദ്ധ വികാരം തൊഴിലാളികളിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും, ഇത് ഭയന്നിട്ടാണ് കെഎസ്ആർടിസിയിലെ റഫറണ്ടം അട്ടിമറിക്കുന്നതെന്നും റ്റിഡിഎഫ് വർക്കിംഗ് പ്രസിഡൻ്റ് പറഞ്ഞു.

റഫറണ്ടം നടത്തേണ്ട സമയം കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായിട്ടും റഫറണ്ടം നടത്താതെ ഒത്തുകളിച്ചു മുന്നോട്ട് പോകുകയാണ് സർക്കാരും മാനേജ്മെൻ്റും, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റഫറണ്ടം നടത്താൻ തീരുമാനിച്ചു എങ്കിലും ചില ഭരണപക്ഷ യൂണിയനുകൾ ചില വ്യക്തികളെ കൊണ്ട് പരാതി നൽകിയും മറ്റുമാണ് റഫറണ്ടം ആദ്യം മാറ്റിവച്ചതെന്ന് റ്റിഡിഎഫ് പറഞ്ഞു. ഇതിനെ തുടർന്നാണ് റ്റിഡിഎഫ് ഹൈക്കോടതിയിൽ പോയി റഫറണ്ടം അടിയന്തിരമായി നടത്തണമെന്ന് വിധി വാങ്ങിയത്, എന്നിട്ടും റഫറണ്ടം നടത്താൻ തയ്യാറാകുന്നില്ല എന്നും എം.വിൻസെന്റ് എംഎൽഎ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പ്രകാരം കെഎസ്ആർടിസിയിൽ റഫറണ്ടം അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് റ്റിഡിഎഫ് ലേബർ കമ്മീഷണർക്കും കെഎസ്ആർടിസി സിഎംഡിക്കും കത്ത് നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News