Enter your Email Address to subscribe to our newsletters

Ernakulam, 18 ഡിസംബര്‍ (H.S.)
പാരഡി ഗാനത്തിലെ നിയമനടപടിയിൽ കലാകാരന്മാരെ കോൺഗ്രസ് സംരക്ഷിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. സിപിഐഎം പാട്ടിനെ പോലും അസഹിഷ്ണുതയോടെ കാണുന്നു. പാട്ടിനെ വീണ്ടും ചർച്ചയാക്കുന്നത് സിപിഐഎമ്മിന് തിരിച്ചടിയാകും. 2026ൽ നൂറിലധികം സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലേറുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
പാരഡി ഗാനത്തിലെ നിയമനടപടിയിൽ ഗായകർക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്ന് പി.സി. വിഷ്ണുനാഥ് അറിയിച്ചു. കലാസൃഷ്ടിക്കുള്ള ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരെയുള്ള പരിഹാസമുൾപ്പെടുത്തിയ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരം നൽകിയ പാരമ്പര്യമാണ് കോൺഗ്രസിനെന്നും വിഷ്ണുനാഥ് പറഞ്ഞു.
പാരഡി ഗാനത്തിനെതിരായ നിയമനടപടിയിൽ പുരോഗമന കലാസാഹിത്യ സംഘത്തിനെതിരെയും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു. വിഷയത്തിൽ പുരോഗമന കലാസാഹിത്യ സംഘം മൗനം പാലിക്കുന്നു. ചില എഴുത്തുകാരും ഗാനത്തിനെതിരായ നിയമനടപടി കണ്ടില്ലെന്ന് നടിക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ ഗാനത്തിനെതിരെ നിലപാടെടുക്കുന്നത് തമാശയാണ്. പാട്ടിനെപ്പോലും അസഹിഷ്ണുതയോടെ കാണുകയാണ് സിപിഐഎം. തെരഞ്ഞെടുപ്പിന് ശേഷവും പാട്ടിനെ ചർച്ചയാക്കുന്നത് സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും വിഷ്ണുനാഥ് പറഞ്ഞു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR