Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 ഡിസംബര്‍ (H.S.)
ലൈംഗിക അതിക്രമ കേസിൽ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് മറ്റന്നാൾ. തിരുവനന്തപുരം ജില്ലാ കോടതിയിൽ വാദം പൂർത്തിയായി.
തനിക്കെതിരെയുള്ളത് വ്യാജ കേസാണെന്ന് കുഞ്ഞുമുഹമ്മദ് കോടതിയിൽ പറഞ്ഞു.
പരാതി നൽകാൻ ഉണ്ടായ കാലതാമസവും,
അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പി ടി കുഞ്ഞുമുഹമ്മദിന് യുവതി വാട്സാപ്പിലൂടെ മെസ്സേജ് അയച്ചത് ഉൾപ്പെടെ പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
വാട്സ്ആപ്പ് ചാറ്റുകളുടെ
പകർപ്പും പി ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ പി പി ഹാരിസ് കോടതിയിൽ ഹാജരാക്കി.
എന്നാൽ
പി ടി കുഞ്ഞുമുഹമ്മദിനെതിരെ ശക്തമായ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇരുവരും ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
നവംബർ ആറിനാണ്
ഐഎഫ്എഫ്കെയിലേക്ക് സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ്ങിനിടെ
തിരുവനന്തപുരത്തെ
ഹോട്ടൽ മുറിയിൽ വച്ച്
പി ടി കുഞ്ഞുമുഹമ്മദ് അതിക്രമം കാട്ടിയതെന്നാണ് യുവതിയുടെ പരാതി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR