Enter your Email Address to subscribe to our newsletters

Kerala, 18 ഡിസംബര്‍ (H.S.)
തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ അടിയന്തരമായി പിൻവലിച്ച് സംസ്ഥാന ട്രഷറിയിലേക്ക് അടയ്ക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രതിഷേധാർഹമെന്ന് ബി ജെ പി ജനറൽ സെക്രട്ടറി എസ്. സുരേഷ്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത്, പുതിയ നഗരസഭ അധികാരത്തിൽ വന്നിട്ടില്ലാത്ത സാഹചര്യത്തിലും ഒരു ഡിവിഷനിൽ കൂടി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരിക്കുന്ന സന്ദർഭത്തിലാണ് സർക്കാരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് ധൃതിപിടിച്ച് പണം ട്രഷറിയിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നത്.
പുതിയ ഭരണസമിതി വരുന്ന സമയത്ത് പഴയ ഉത്തരവിന്റെ പേരും പറഞ്ഞു നഗരസഭയുടെ തനത് ഫണ്ട് മാറ്റുന്നത് നഗരസഭയുടെ പ്രവർത്തനം അട്ടിമറിക്കാനുള്ള ശ്രമം ആയിട്ട് മാത്രമേ കാണാൻ സാധിക്കൂ.
ഈ ശ്രമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റ നിലനിൽക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ തടയണമെന്നും ബിജെപി ആവശ്യപ്പെടുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR