തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : കേരളത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുഭാവപൂർവം പരിഗണിക്കണമെന്ന് സുപ്രീംകോടതി
New Delhi, 18 ഡിസംബര്‍ (H.S.) കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് തീയതി നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണമെന്ന് സുപ്രീം കോടതി. കേരളത്തിന്‍റെ ആവശ്യം കമ്മീഷന്‍ അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും കോടതി
സുപ്രീം കോടതി


New Delhi, 18 ഡിസംബര്‍ (H.S.)

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് തീയതി നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണമെന്ന് സുപ്രീം കോടതി. കേരളത്തിന്‍റെ ആവശ്യം കമ്മീഷന്‍ അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജി അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.

ഇന്നാണ് എസ്ഐആര്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത്. ഡിസംബര്‍ ഒന്‍പതിന് ഹര്‍ജി പരിഗണിക്കവെ തീയതി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റി വയ്ക്കുകയും ചെയ്‌തു. ഇന്ന് ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേരളവും ചില രാഷ്ട്രീയ പാർട്ടികളും ഹർജി സമർപ്പിച്ചത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കൂടുതൽ സമയം അനുവദിക്കണമോയെന്ന കാര്യം ഡിസംബര്‍ 18ന് കേസ് പരിഗണിക്കുമ്പോള്‍ തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23-ന് പ്രഖ്യാപിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. . 2026 ഫെബ്രുവരി 21ന് ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

നേരത്തെ ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം(എസ്‌ഐആര്‍) സമർപ്പിക്കാനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി നല്‍കിയിരുന്നു. യോഗ്യതയുള്ള വോട്ടർമാർക്ക് അവസരം ഉറപ്പാക്കുന്നതിനും പട്ടികയിലെ പിഴവുകൾ പരമാവധി ഒഴിവാക്കുന്നതിനുമായാണ് ഈ നടപടി.

തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് എന്യൂമറേഷൻ കാലയളവ് നീട്ടി നൽകിയിരിക്കുന്നത്. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണം നിലവില്‍ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ പശ്ചിമ ബംഗാൾ, കേരളം, പുതുച്ചേരി എന്നിവയുൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഉൾപ്പെടുന്നു.

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ എസ്‌ഐആര്‍ പരിഷ്‌കരണം ഡിസംബർ 18 വരെ നീട്ടിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടർ പട്ടിക ഡിസംബർ 23 ന് പ്രസിദ്ധീകരിക്കും.

കോടതി ഉത്തരവ് പ്രകാരം ആദ്യം ഡിസംബർ നാലിൽ നിന്ന് പതിനൊന്നിലേക്കും പിന്നീട് പതിനെട്ടിലേക്കും സമയപരിധി നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി നേരത്തെ വാദിച്ചു. കുറഞ്ഞത് രണ്ടാഴ്‌ച കൂടി നീട്ടണമെന്നും 20 ലക്ഷത്തിലധികം പേരെ ഇനിയും ഉൾപ്പെടുത്താനുണ്ടെന്നും കേരളത്തിലെ പ്രതിനീകരിച്ച മുതിർന്ന അഭിഭാഷകൻ പിവി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും എസ്ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News