പുതിയ ആണവോർജ്ജ ബില്ല് രാജ്യത്തിന്റെ വികസന യാത്ര പുതിയ ദിശബോധം നൽകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
Kerala, 18 ഡിസംബര്‍ (H.S.) പുതിയ ആണവോര്‍ജ ബില്‍ ലോക്സഭ പാസാക്കി. 2047 ഓടെ ആണവോര്‍ജ ഉല്‍പാദനം നൂറ് ജിഗാവാട്ടായി ഉയര്‍ത്തുക എന്നതാണ് ഈ നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം. ആണവോര്‍ജ മേഖലയെ സ്വകാര്യപങ്കാളിത്തത്തിനായി തുറന്നുകൊടുക്കുന്നതാണ്...... പ്രതിപക്ഷ
ശാന്തി ബിൽ


Kerala, 18 ഡിസംബര്‍ (H.S.)

പുതിയ ആണവോര്‍ജ ബില്‍ ലോക്സഭ പാസാക്കി. 2047 ഓടെ ആണവോര്‍ജ ഉല്‍പാദനം നൂറ് ജിഗാവാട്ടായി ഉയര്‍ത്തുക എന്നതാണ് ഈ നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം. ആണവോര്‍ജ മേഖലയെ സ്വകാര്യപങ്കാളിത്തത്തിനായി തുറന്നുകൊടുക്കുന്നതാണ്......

പ്രതിപക്ഷ എതിര്‍പ്പിനിടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് ബില്‍ പാസാക്കിയത്.ദി സസ്റ്റെയ്നബിള്‍ ഹാര്‍നെസിങ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ (ശാന്തി) ബില്‍ രാജ്യത്തിന്റെ വികസനയാത്രയില്‍ പുതിയ ദിശാബോധം നല്‍കുമെന്ന് കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനിടെ ശബ്ദവോട്ടോടെയാണ് സഭ ബില്‍ പാസാക്കിയത്.1962 ലെ ആണവോര്‍ജ നിയമം മുതല്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം......

സമകാലിക ഊര്‍ജാവശ്യങ്ങള്‍ക്ക് അനുസൃതമായി ഭാരതത്തിന്റെ ആണവ ചട്ടക്കൂടിനെ നവീകരിക്കാന്‍ ബില്‍ ശ്രമിക്കുന്നുവെന്ന് ജിതേന്ദ്രസിങ് ചര്‍ച്ചക്ക് മറുപടിയായി പറഞ്ഞു. ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ ബില്ലില്‍ കുറവ് വരുത്തുന്നില്ല. ദേശസുരക്ഷയിലോ പൊതുതാല്‍പര്യത്തിലോ വിട്ടുവീഴ്ച ചെയ്യുന്നില്ല.

ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിർദിഷ്ട നിയമത്തിലെ ബാധ്യതയുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ചർച്ചയ്ക്കിടെ ഉന്നയിച്ച രണ്ട് പ്രധാന വിഷയങ്ങളിൽ സർക്കാർ തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് ഇറങ്ങിപ്പോകാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ബില്ലിലെ സുപ്രധാനമായ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് സംയുക്ത പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിന് കാരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News