Enter your Email Address to subscribe to our newsletters

Idukki, 18 ഡിസംബര്‍ (H.S.)
കുമിളിയില്‍ ഏലത്തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച് വില്‍പന നടത്തിയ യുവാവ് പിടിയില്‍. ചക്കുപള്ളം തെങ്ങുംകവല പയ്യാനിക്കല്‍ മനു കുഞ്ഞുമോനാണ് (38) പിടിയിലായത്.
മാസങ്ങളായി മോഷണം നടത്തി വരികയായിരുന്നു പ്രതി. പരിശോധനയില്‍ ഇയാളില്‍നിന്ന് 65 കിലോ ഏലക്ക പൊലീസ് കണ്ടെടുത്തു. ചാക്കുകളില്‍ നിറച്ചനിലയില്‍ ഇയാളുടെ വീട്ടിലാണ് ഏലക്ക സൂക്ഷിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി, മോഷ്ടിച്ച പച്ച ഏലക്കയുമായി ചക്കുപള്ളം ചെമ്ബരത്തിപ്പാറ ദേവീക്ഷേത്രത്തിന് സമീപത്ത് സംശയാസ്പദ സാഹചര്യത്തില്‍ മനുവിനെ കണ്ട നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ഗൂഡല്ലൂർ സ്വദേശിയായ ദീപക് രാമന്റെ ചക്കുപള്ളം ചെമ്ബരത്തി പാറ ദേവീക്ഷേത്രത്തിന് സമീപത്തെ തോട്ടത്തില്‍നിന്നുള്ള ഏലക്കയാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇതിനുമുൻപും സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാർ ഇയാളെ ഏലക്കയുമായി കണ്ടിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
ഗൂഡല്ലൂർ സ്വദേശി ദീപക് രാമന്റെ തോട്ടത്തില്‍ നിന്നാണ് ഇയാള്‍ ഏലക്കായ മോഷ്ടിച്ചത്. തോട്ടത്തില്‍ നിന്നും പറിച്ചെടുക്കുന്ന കായ ചാക്കിലാക്കിയാണ് ഇവിടെയുള്ള തൊഴിലാളികള്‍ കെട്ടിവയ്ക്കുന്നത്. ഇത് സ്‌കൂട്ടറിലെത്തി ഇയാള്‍ കടത്തുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR