Enter your Email Address to subscribe to our newsletters

Kochi, 18 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കാന്‍ വിചാരണ കോടതി തീരുമാനം. ദിലീപിന്റെ അപേക്ഷ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കിയത്. നേരത്തെ താല്ക്കാലികമായി സിനിമയുടെ പ്രൊമോഷനില്‍ പങ്കെടുക്കാന്‍ ദിലീപിന് പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു.
കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തന്നെ പാസ്‌പോര്‍ട്ടിനായി ദിലീപ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പ്രസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. വഇധിക്കെതിരെ അപ്പീല്‍ പോകുന്നു എന്ന് ചൂണ്ടികാട്ടിയാണ് എതിര്‍ത്തത്. എന്നാല്‍ സിനിമയുടെ പ്രൊമോഷനില്‍ പങ്കെടുക്കണം എന്ന് ചൂണ്ടികാട്ടി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെയാണ് കോടതി ദിലീപിന് അനുകൂല തീരുമാനം എടുത്തത്.
ഇന്ന് ദിലീപിന്റെ ഭഭബ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ പ്രൊമോഷനായാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്.
---------------
Hindusthan Samachar / Sreejith S