Enter your Email Address to subscribe to our newsletters

Kochi, 18 ഡിസംബര്‍ (H.S.)
കിഫ്ബി മസാലബോണ്ടില്‍ മുഖ്യമന്ത്രിക്ക് ഇ.ഡി അയച്ച നോട്ടീസിന് സ്‌റ്റേ. ഇഡി കാരണം കാണിക്കല്‍ നോട്ടിസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുഖ്യമന്ത്രിയെ കൂടാതെ മുന്‍ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ഇഡി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടിസുകളും സ്റ്റേ ചെയ്തിട്ടുണ്ട്. കിഫ്ബിക്കെതിരായ തുടര്‍ നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഇ.ഡി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
ഇ.ഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി നോട്ടിസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല. വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു.
മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി നോട്ടിസ് അയച്ചത്. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയത്.
---------------
Hindusthan Samachar / Sreejith S