Enter your Email Address to subscribe to our newsletters

Newdelhi , 18 ഡിസംബര്‍ (H.S.)
ഇന്ത്യയ്ക്ക് ഉടന്‍ പുതിയ പ്രധാനമന്ത്രി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്‍. യു.എസിലെ വിവാദമായ എപ്‌സ്റ്റീന്‍ ഫയല്‍സ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി മാറുകയെന്നാണ് ചവാന്‍റെ അവകാശവാദം. പുതിയ പ്രധാനമന്ത്രി മഹാരാഷ്ട്രക്കാരനാകുമെന്നും അയാള്‍ ബിജെപിയില്‍ നിന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും ടാഗ് ചെയ്തിരുന്നു. പോസ്റ്റിന് പിന്നാലെ പലരും വിശദീകരണം ചോദിച്ച് വിളിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യാന്തരതലത്തില്‍ നിരവധി മാറ്റങ്ങളുണ്ടാകുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഞാന്‍ പോസ്റ്റിട്ടത്. എന്താണ് ഉദ്യേശിച്ചതെന്ന് ചോദിച്ച് പലരും എന്നെ വിളിച്ചു. എന്‍റെ പോസ്റ്റ് ഒരു സാങ്കല്‍പ്പിക രാഷ്ട്രീയ സാധ്യതയെ മുന്‍നിര്‍ത്തിയാണ്. മഹാരാഷ്ട്രയിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകുകയാണെങ്കിൽ, നിലവിലെ പ്രധാനമന്ത്രിക്ക് ആ സ്ഥാനം ഒഴിയേണ്ടി വരും. ഒരു മാറ്റത്തിനുള്ള സാധ്യതയെ അടിവരയിടുക മാത്രമാണ് ഞാൻ ചെയ്തത് ചവാൻ പറഞ്ഞു
ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എപ്‌സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പെറന്‍സ് ആക്ട് യു.എസ് കോണ്‍ഗ്രസ് പാസാക്കുകയും കഴിഞ്ഞ മാസം യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിടുകയും ചെയ്തതോടെ നിയമമായി. ഇതോടെ ഡിസംബര്‍ 19 തിന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫയലിലെ വിവരങ്ങള്‍ പുറത്തുവിടും.
മള്‍ട്ടി മില്യണറായിരുന്ന ജെഫ്രി എപ്‌സ്റ്റീന്‍ ലൈംഗിക കുറ്റത്തിന് ജയിലിലായിരുന്നു. 2019 ല്‍ ജയിലില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എപ്‌സ്റ്റീന്‍ ഫയലിലുള്ളത്.
---------------
Hindusthan Samachar / Roshith K