Enter your Email Address to subscribe to our newsletters

Kochi, 18 ഡിസംബര്‍ (H.S.)
ബലാത്സംക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി 7ന് ഹൈക്കോടതി പരിഗണിക്കും. അതുവരെ എംഎല്‍എയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്. ജാമ്യഹര്‍ജിയില്‍ ജനുവരി 7ന് വിശദമായ വാദം കേള്‍ക്കും.
കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നേരത്തേ കോടതി രാഹുലിന്റെ അറസ്റ്റ് താല്‍ക്കാലികമായി വിലക്കിയത്. യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്നാണ് കേസ്. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ യുവതി പരാതി നല്‍കിയതാണ് എന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രാഹുലിന്റെ വാദം. ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല. ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
---------------
Hindusthan Samachar / Sreejith S