Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 ഡിസംബര്‍ (H.S.)
വര്‍ഗീയതയും വിദ്വേഷവും പടര്‍ത്തി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധകോട്ട കെട്ടി നിലകൊണ്ടവരാണ് സംസ്ഥാന സര്‍ക്കാരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളില്‍ നടന്ന ന്യൂനപക്ഷാവകാശ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനാധിപത്യ രാജ്യത്തിന്റെ കരുത്ത് അളക്കപ്പെടുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ ആശ്രയിച്ചാണ്. നിലവിലെ സംസ്ഥാന സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നതില്‍ വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ന്യൂനപക്ഷ സമൂഹത്തെ മുന്നിലേക്ക് നയിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിലൂടെയും പ്രത്യേക കോച്ചിംഗ് കേന്ദ്രങ്ങളിലൂടെയും വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാന്‍ കഴിഞ്ഞു എന്നത് മന്ത്രി എന്ന നിലയില്‍ അഭിമാനം നല്‍കുന്ന കാര്യമാണ്. ഒരു വിഭാഗവും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ തുല്യത ഉറപ്പുവരുത്തുന്ന ഒരു നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S