Enter your Email Address to subscribe to our newsletters

kottayam , 18 ഡിസംബര്‍ (H.S.)
വീണ്ടും മുസ്ലീം ലീഗിനെതിരെ കടന്നാക്രമണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗിന് ധാര്‍ഷ്്ഠ്യവും അഹങ്കാരവുമാണെന്നും അവര്‍ എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു. മണി പവറും മാന്‍ പവറും മസില്‍ പവറും കൊണ്ട് ആരോടും എന്തും ചെയ്യാമെന്ന അഹങ്കാരമാണ് അവര്‍ക്ക്. ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടിയാണ്. മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുത്ത് സമ്പന്നരെ സഹായിക്കാനാണ് ലീഗ് നോക്കുന്നത്. അധികാരങ്ങളും അവകാശങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് ലീഗ്. മതസൗഹാര്‍ദ്ദം തകര്‍ത്ത് മതവിദ്വേഷം വളര്‍ത്താനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ലീഗുമായുള്ള പഴയ ബന്ധം ഓര്‍മ്മിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. കൂടെ നടന്നിട്ടും അര്‍ഹമായതൊന്നും തന്നില്ല. ഇതോടെയാണ് എസ്എന്‍ഡിപി അകന്നത്. ഇന്ന് തന്നെ വര്‍ഗീയ വാദി ആക്കാനുള്ള ശ്രമം ഈ അകല്‍ച്ചയുടെ ഫലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന് വേണ്ടി സംസാരിച്ചപ്പോഴൊക്കെ ലീഗ് മാത്രമാണ് തന്നെ വര്‍ഗീയ വാദി ആക്കിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Roshith K