Enter your Email Address to subscribe to our newsletters

Kottayam, 18 ഡിസംബര്‍ (H.S.)
മുസ്‍ലിംകളെയല്ല ലീഗിനെയാണ് താന്‍ വിമര്‍ശിക്കുന്നതെന്ന് വ്യക്തത വരുത്തി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . മുസ്‌ലിം വിരുദ്ധനായി തന്നെ ക്രൂശിച്ച് വേട്ടയാടാൻ ശ്രമിക്കുന്നു. ലീഗുകാരാണ് ഇത് ചെയ്യുന്നത്.
ലീഗ് എന്ന് പറഞ്ഞാൽ അതൊരു മലപ്പുറം പാർട്ടിയാണ്. മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുകയാണ് അവർ ചെയ്യുന്നത്. മലപ്പുറത്തെ സമ്പന്നരെ മാത്രമാണ് ലീഗ് സഹായിക്കുന്നത്. വെള്ളാപ്പള്ളി ആരോപിച്ചു
ലീഗ് പറഞ്ഞത് കേൾക്കാത്തത് കൊണ്ട്, എസ് എൻ ഡി പി യോഗത്തെ ചിലരെ കൊണ്ട് തകർക്കാൻ ശ്രമിച്ചു. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തവർ ആണ് ലീഗ്. അവർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. മണി പവറും മസ്സിൽ പവറും, മാൻ പവറും കൊണ്ടാണ് അവർ ഇത് ചെയ്യുന്നത്. മുസ്‌ലിം ലീഗിനെ പ്രീണിപ്പിക്കുന്ന കോൺഗ്രസിൽ ഈഴവരില്ല. പേരിന് ഒരു അടൂർ പ്രകാശ് മാത്രമാണുള്ളത്. പത്ത് കൊല്ലം ഒരുമിച്ച് ഭരിച്ചിട്ട് തിരിച്ചടി ഉണ്ടാകുമ്പോൾ മുഖ്യമന്ത്രിയെ തെറി പറയുന്ന എൽ ഡി എഫ് ഘടക കക്ഷികളുടെ നിലപാട് നെറികേടാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അതേസമയം മൂന്നാം തവണയും പിണറായി വിജയൻ തന്നെ അധികാരത്തിൽ എത്തുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം വെളളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ സംയമനത്തോടെ നേരിടാനാണ് മുസ്ലീം ലീഗിന്റ തീരുമാനം.നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ബാക്കി നില്‍ക്കെ വെള്ളാപ്പള്ളിയുടെ പിടിവിട്ടുള്ള പ്രസ്താവന ഇടതുപക്ഷത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് ലീഗ് വിലയിരുത്തല്‍.
---------------
Hindusthan Samachar / Roshith K