Enter your Email Address to subscribe to our newsletters

Kozhikode, 19 ഡിസംബര്‍ (H.S.)
കോർപ്പറേഷനില്‍ യുഡിഎഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി അഡ്വ. ഫാത്തിമ തഹലീയ മത്സരിക്കുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമാണ്.
കോഴിക്കോട് കോർപ്പറേഷനില്‍ കുറ്റിച്ചിറയില്‍ നിന്നാണ് ഫാത്തിമ മത്സരിച്ച് വൻ ലീഡില്‍ വിജയിച്ചത്. എല്‍ഡിഎഫിന്റെ ഐഎൻഎല്‍ സ്ഥാനാർത്ഥി വി പി റഹിയാനത്തിനെയായിരുന്നു ഫാത്തിമ തോല്‍പ്പിച്ചത്.
യുഡിഎഫിന്റെ എസ് വി മുഹമ്മദ് ഷമീല്‍ തങ്ങള്‍ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും മത്സരിക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി കവിത അരുണ്‍, കൗണ്‍സില്‍ പാർട്ടി ലീഡറായി പി സക്കീറും മത്സരിക്കുന്നു. അതേസമയം, സിപിഎം ഏരിയ കമ്മിറ്റിയംഗം ഒ സദാശിവനെ കോഴിക്കോട് മേയർ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണ് പാർട്ടി. ഇന്നലെ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡോ. എസ് ജയശ്രീയെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും തീരുമാനമായി.
ഇത്തവണ കോഴിക്കോട് കോർപ്പറേഷനില്‍ 76 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 35, യുഡിഎഫ് 28, എൻഡിഎ 13 എന്നിങ്ങനെയാണ് സീറ്റ് നില. ആർക്കും കേവലഭൂരിപക്ഷമില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോർപ്പറേഷൻ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. എല്‍ഡിഎഫ് 50, യുഡിഎഫ് 18, എൻഡിഎ ഏഴ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റ് നില.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR