Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഡിസംബര്‍ (H.S.)
നഗരസഭയിലെ ബിജെപി മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം ഉടൻ പ്രഖ്യാപിക്കുമെന്ന് തിരുവനന്തപുരം സിറ്റി ബിജെപി അധ്യക്ഷൻ കരമന ജയൻ അറിയിച്ചു.
നിലവില്‍ മേയർ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ചർച്ചകള്‍ തുടങ്ങിയ ശേഷം ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടി കൃത്യമായ ഒരു തീരുമാനമെടുക്കുകയും ഒരാളെ മേയറായി തീരുമാനിച്ചാല്‍ അത് ജനങ്ങളെ അറിയിക്കുകയും ചെയ്യും. ജനുവരി 26-നാണ് പുതിയ മേയർ അധികാരമേല്‍ക്കുന്നത്. അതിനുമുമ്ബ് തിരുവനന്തപുരത്തെ ബിജെപിയുടെ ആദ്യത്തെ മേയർ ആരാണെന്നുള്ള സന്തോഷവാർത്ത അറിയിക്കുമെന്നും ജയൻ പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച 101 പേർക്കും മേയറാകാനുള്ള യോഗ്യതയുണ്ടെന്നും, അതില്‍ ജയിച്ച 50 പേരും മേയർ പദവിക്ക് അർഹരാണെന്നും കരമന ജയൻ അഭിപ്രായപ്പെട്ടു. ഈ 50 പേരില്‍ ആര് മേയറാകണം എന്നുള്ളത് പാർട്ടി കൗണ്‍സിലർമാർ, മുതിർന്ന നേതാക്കള്‍, തിരുവനന്തപുരത്തെ പ്രാദേശിക നേതാക്കള്‍ എന്നിവരുമായി ചർച്ച ചെയ്ത ശേഷം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.
തിരുവനന്തപുരത്തിൻ്റെയും 101 വാർഡുകളുടെയും സമ്ബൂർണ്ണ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജയിച്ച വാർഡുകളില്‍ മാത്രമല്ല, ജയിക്കാത്ത വാർഡുകളിലും വികസനം എത്തിക്കും. മേയർ സ്ഥാനാർത്ഥിയായി ജയിക്കാനുള്ള അംഗബലം ബിജെപിക്ക് ഉണ്ടെന്നും സിറ്റി അധ്യക്ഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR