Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഡിസംബര്‍ (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡന പരാതി നല്‍കിയ യുവതിയെ നവമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും, അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നുമുള്ള കേസില്‍ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ആശ്വാസം.
ഇരുവർക്കും കോടതി ഉപാധികളോടെ ജാമ്യം നല്‍കി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇവർ ജാമ്യം അനുവദിച്ചത്. അഡീ. ഒന്നാം സെഷൻസ് കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. കേസില്‍, അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദീപ് വാര്യർ ഉള്‍പ്പെടെയുള്ള ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറാണ്. പാലക്കാട് സ്വദേശിയായ ഒരു വ്ലോഗറാണ് കേസിലെ ആറാം പ്രതി.
അതിനിടെ,അതിജീവിതയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചിരുന്നു. 16 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം. ഡിസംബർ 15നാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയത്. സാധാരണ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്നാല്‍, അദ്ദേഹംഅവധിയായതിനാല്‍ മറ്റൊരു ബെഞ്ചാണ് വന്നത്. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR