Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഡിസംബര്‍ (H.S.)
ലേബർ കോഡുകളെ കുറിച്ച് പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്ക് ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും അതിന് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനും വേണ്ടി മൂന്ന് നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോൺക്ലേവ് തീരുമാനിച്ചു. ജസ്റ്റിസ് ഗോപാലഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ ആയിരിക്കും കമ്മിറ്റി അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നാല് ലേബര്‍ കോഡുകള്‍ക്കെതിരായ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും കേരളത്തിന്‍റെയും ശക്തമായ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച ലേബര്‍ കോണ്‍ക്ലേവ് സമാപിച്ചിരിക്കുകയാണ്.
തൊഴിലാളികളുടെ മൗലികാവകാശങ്ങളെ കവര്‍ന്നെടുക്കുന്ന കേന്ദ്ര നിയമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും.
ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി കോണ്‍ക്ലേവ് പാസ്സാക്കി.
പ്രധാന തീരുമാനങ്ങളും നിലപാടുകളും
29 പ്രധാന തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് കേന്ദ്രം കൊണ്ടുവന്ന നാല് ലേബര്‍ കോഡുകള്‍ തൊഴിലാളി താല്‍പര്യമല്ല, മറിച്ച് കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്.
ഇത് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണ്‍വെന്‍ഷനുകള്‍ക്ക് വിരുദ്ധമാണ്.
രണ്ടായിരത്തി പതിനഞ്ചിന് ശേഷം
ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കാതെയും
ട്രേഡ് യൂണിയനുകളുമായി മതിയായ ചര്‍ച്ച നടത്താതെയുമാണ് ഈ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത്.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബര്‍ കോഡുകള്‍ക്ക് അനുകൂലമായി നിയമഭേദഗതി വരുത്തിയപ്പോള്‍,
തൊഴിലാളി വിരുദ്ധമായ ഒരു ഭേദഗതിയും വരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് കേരളം.
തൊഴില്‍ എന്നത് ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍,
സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കും.
ലേബര്‍ കോഡുകളിലെ പ്രധാന ആശങ്കകള്‍
ജോലി സമയം എട്ട് മണിക്കൂര്‍ എന്നത്
12 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാന്‍
അനുമതി നല്‍കുന്നത് തൊഴില്‍ ചൂഷണത്തിന് വഴിതുറക്കും.
ഫിക്സഡ് ടേം എംപ്ലോയ്മെന്‍റ് വഴി
ജോലി സ്ഥിരത എന്ന സങ്കല്‍പം തന്നെ ഇല്ലാതാക്കുന്നു.
പണിമുടക്കാനുള്ള അവകാശത്തെയും സംഘടിക്കാനുള്ള അവകാശത്തെയും പുതിയ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു.
ഗിഗ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ ഭൂരിഭാഗം പേര്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ പുതിയ കോഡുകള്‍ പരാജയമാണ്.
ലേബര്‍ കോണ്‍ക്ലേവിന്‍റെ തീരുമാനപ്രകാരം, കേന്ദ്ര ലേബര്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധത ചൂണ്ടിക്കാട്ടി കേന്ദ്ര ട്രേഡ് യൂണിയന്‍ പ്രതിനിധികളോടൊപ്പം സംസ്ഥാന തൊഴില്‍ മന്ത്രി
യൂണിയന്‍ ലേബര്‍ മിനിസ്റ്ററെ
നേരില്‍ കാണും.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ ദേശീയ തലത്തില്‍ ഉന്നയിക്കാനും സമ്മര്‍ദ്ദം ചെലുത്താനും കേരള സര്‍ക്കാര്‍ നേതൃത്വം നല്‍കും.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കേരളം ഇന്ത്യയ്ക്ക് ഒരു മാതൃകയായി തുടരും.
ഐ.ടി, ഗിഗ് ഇക്കോണമി, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ദേശീയ കോൺക്ലേവിൽ
ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി
ശ്രീ.കെ.എൻ. ബാലഗോപാൽ
സുപ്രീം കോടതി മുൻ ജഡ്ജി
ജസ്റ്റിസ് ഗോപാല ഗൗഡ
സി.ഐ.റ്റി.യു. ദേശീയ ജനറൽ സെക്രട്ടറി ശ്രീ. തപൻ സെൻ
മുതിർന്ന തൊഴിലാളി നേതാവും
മുൻ രാജ്യസഭാംഗവുമായ
ശ്രീ. എളമരം കരീം
എ.ഐ.റ്റി.യു.സി. ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി. അമർജീത് കൗർ
ഐ.എൻ.റ്റി.യു.സി ദേശീയ സെക്രട്ടറി
ശ്രീ. സഞ്ജയ്കുമാർ സിംഗ്
തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി
ശ്രീ. ഷാനവാസ് എസ്. ഐ.എ.എസ്.
നിയമ സെക്രട്ടറി ശ്രീ.കെ.ജി. സനൽകുമാർ
ലേബർ കമ്മീഷണർ
സഫ്‌ന നസറുദ്ദീൻ ഐ.എ.എസ്.
എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടർ ശ്രീ. സൂഫിയാൻ അഹമ്മദ് ഐ.എ.എസ്.
കിലെ ചെയർമാൻ
ശ്രീ. കെ.എൻ. ഗോപിനാഥ്
തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
കോൺക്ലേവിന്റെ ഭാഗമായി
രണ്ട് ടെക്‌നിക്കൽ സെഷനുകൾ നടന്നു.
പുതിയ തൊഴിൽ കോഡുകൾ കേരളത്തിന്റെ തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന
പ്രത്യാഘാതങ്ങൾ എന്നതായിരുന്നു ആദ്യ സെഷൻ.
കേരള അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വക്കേറ്റ് അശോക് എം. ചെറിയാൻ സെഷന്റെ അദ്ധ്യക്ഷനായിരുന്നു.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ മുഖ്യപ്രഭാഷണം നടത്തി.
തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി
ശ്രീ.എസ്. ഷാനവാസ് ഐ.എ.എസ്.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ. രവിരാമൻ
കിലെ റിസർച്ച് കോർ കമ്മിറ്റി ചെയർമാൻ ഡോ.എസ്.കെ. ശശികുമാർ
തൊഴിൽ നിയമ വിദഗ്ദ്ധൻ
പ്രൊഫസർ പ്രഭു മൊഹപത്ര
സി.ഐ.റ്റി.യു ദേശീയ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. കെ. ഹേമലത
ഐ.എൻ.റ്റി.യു.സി.
ദേശീയ വൈസ് പ്രസിഡന്റ്
ശ്രീ. ആർ. ചന്ദ്രശേഖരൻ
എച്ച്.എം.എസ്. ദേശീയ സെക്രട്ടറി
ശ്രീ. സുദർശനൻ റാവു സർദെ
യു.റ്റി.യു.സി. ദേശീയ ജനറൽ സെക്രട്ടറി
ശ്രീ. അശോക് ഘോഷ്
എസ്.റ്റി.യു. സംസ്ഥാന പ്രസിഡന്റ്
അഡ്വക്കേറ്റ് റഹ്‌മത്തുള്ള
തുടങ്ങിയവർ ആദ്യ സെഷനിലെ
പാനലിസ്റ്റുകളായിരുന്നു.
രണ്ടാമത് സെഷന്റെ വിഷയം കേരളത്തിന്റെ തൊഴിൽ നയപരിപാടികളുടെ
പശ്ചാത്തലത്തിൽ തൊഴിൽ കോഡുകളുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള
ബദൽ തന്ത്രങ്ങൾ എന്നതായിരുന്നു.
മുൻ രാജ്യസഭാംഗം ശ്രീ. എളമരം കരീം സെഷന്റെ അദ്ധ്യക്ഷത വഹിച്ചു.
എക്‌സ്. എൽ.ആർ.ഐ. മുൻ പ്രൊഫസർ
ശ്യാം സുന്ദർ മുഖ്യപ്രഭാഷണം നടത്തി.
നിയമ സെക്രട്ടറി ശ്രീ.കെ. ജി. സനൽകുമാർ
ലേബർ കമ്മീഷണർ
സഫ്‌ന നസറുദ്ദീൻ ഐ.എ.എസ്.
എ.ഐ.റ്റി.യു.സി. ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി. അമർജീത് കൗർ
എൽ.പി.എഫ്. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. വി. വേലുസ്വാമി
സേവ ദേശീയ വൈസ് പ്രസിഡന്റ്
ശ്രീമതി. സോണിയ ജോർജ്ജ്
എ.ഐ.സി.സി.റ്റി.യു.
ദേശീയ വൈസ് പ്രസിഡന്റ്
ശ്രീ. ക്ലിഫ്റ്റൻ ഡി റൊസാരിയോ
തൊഴിൽ നിയമ വിദഗ്ദ്ധൻ
ശ്രീ. വർക്കിച്ചൻ പേട്ട തുടങ്ങിവർ
പങ്കെടുത്തു.
തുടർന്ന് പൊതുചർച്ചയും ക്രോഡീകരണവും നടന്നു.
ചടങ്ങിൽ കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. സുനിൽ തോമസ് നന്ദി പ്രകാശിപ്പിച്ചു.
*അറുപത്തി നാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവം- സമാപന ചടങ്ങിലെ മുഖ്യാതിഥി പ്രശസ്ത സിനിമാതാരം ശ്രീ മോഹൻലാൽ*
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ അറുപത്തി നാലാമത്
കേരള സംസ്ഥാന സ്കൂള്‍ കലോത്സവം
2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ വിവിധ വേദികളിലായി നടക്കുകയാണല്ലോ.
കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി
2025 ഡിസംബര്‍ 20ന് വിപുലമായ പരിപാടികള്‍ തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
എന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന്‍,ബഹുമാനപ്പെട്ട
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഡോ. ആര്‍. ബിന്ദു എന്നിവരും പങ്കെടുക്കുന്നുണ്ട്.
രാവിലെ 11.00 മണിക്ക് തേക്കിന്‍കാട് മൈതാനത്ത് വെച്ച് കലോത്സവ പന്തലിന്‍റെ കാല്‍നാട്ടു കര്‍മ്മം നടക്കും.
ഉച്ചയ്ക്ക് 12.00 മണിക്ക് തൃശ്ശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫീസില്‍ വെച്ച് കലോത്സവ ലോഗോ പ്രകാശനം,
മീഡിയ അവാര്‍ഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം എന്നിവ നടക്കും.
തുടര്‍ന്ന് വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും അവലോകന
യോഗം ചേരും.
കേരളത്തിന്‍റെ സമ്പന്നമായ കലാപൈതൃകവും തൃശ്ശൂരിന്‍റെ സാംസ്കാരിക ചിഹ്നങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ ലോഗോയാണ് അറുപത്തി നാലാമത് കലോത്സവത്തിന്‍റെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന അറുപത്തി മൂന്നാമത് കലോത്സവത്തിന്‍റെ മികച്ച
മാധ്യമ കവറേജിനുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്.
5 ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ തൊണ്ണൂറ്റിയാറ് ഇനങ്ങളും, ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ നൂറ്റിയഞ്ച് ഇനങ്ങളും സംസ്കൃതോത്സവത്തില്‍ പത്തൊമ്പത് ഇനങ്ങളും അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളും ആണ് ഉള്ളത്.
മത്സരാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
സ്വാഗതസംഘത്തിന്‍റെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചര്‍ച്ച ചെയ്യും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR