'പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു, വൈകാരിക പ്രതികരണവുമായി അതിജീവിതയായ നടി
Kochi, 19 ഡിസംബര്‍ (H.S.) വൈകാരിക പ്രതികരണവുമായി അതിജീവിതയായ നടി. തനിക്കെതിരെ അക്രമം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നാണ് അതിജീവിത പറയുന്നത്്. സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്
Dileep and Pulsar Suni


Kochi, 19 ഡിസംബര്‍ (H.S.)

വൈകാരിക പ്രതികരണവുമായി അതിജീവിതയായ നടി. തനിക്കെതിരെ അക്രമം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നാണ് അതിജീവിത പറയുന്നത്്. സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. എപ്പോഴെഭങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോ ആത്മഹത്യ ചെയ്യണമായിരുന്നു എന്ന് നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേസില്‍ 20 വര്‍ഷം കഠിന തടവിന് വിധിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണി പുറത്തു വിട്ട വിവാദ വിഡിയോയ്ക്ക് മറുപടി നല്‍കിക്കൊണ്ടാണ് അതിജീവിതയുടെ പ്രതികരണം.

നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത് അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News