Enter your Email Address to subscribe to our newsletters

Alappuzha, 19 ഡിസംബര്‍ (H.S.)
ബിഡിജെഎസിനെ ഇടതുമുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ആലപ്പുഴ സിപിഐഎം. പിന്നോക്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനം ഇടതുപക്ഷ പ്രസ്ഥാനമാണെന്നും എൽഡിഎഫിനോട് ചേർന്ന് നിന്നാൽ മാത്രമേ ബിഡിജെഎസിന് പിന്നോക്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കു എന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. സിപിഐഎം സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയാൽ തീരുമാനമെടുക്കും എന്നും ആർ. നാസർ പ്രതികരിച്ചു.
ബിഡിജെഎസ് പറയുന്നത് പിന്നോക്ക സമുദായക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയിട്ടാണ് പാർട്ടി രൂപീകരിച്ചത് എന്നാണെന്ന് നാസർ പറഞ്ഞു. അങ്ങനെയാണെങ്കിൽ അവർക്ക് സവർണ മേധാവിത്വം ഇന്ത്യയിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന ബിജെപിയുമായി സഹകരിക്കാൻ ആകില്ല. പിന്നോക്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനം ഇടതുപക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷവുമായി ചേർന്ന് നിന്നാൽ മാത്രമേ ബിഡിജെഎസിന് പിന്നോക്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കൂ ആർ. നാസർ പറഞ്ഞു.
ബിഡിജെഎസ് സമീപനത്തിൽ മാറ്റം വരുത്തി സിപിഐഎം സ്റ്റേറ്റ് കമ്മിറ്റിയുമായി ചർച്ച നടത്തിയാൽ തീരുമാനമെടുക്കും. ഔദ്യോഗികമായി ബിഡിജെഎസ് തീരുമാനമെടുക്കട്ടെ. വെള്ളാപ്പള്ളിക്ക് വെള്ളാപ്പള്ളിയുടെതായ നിലപാടുകൾ ഉണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായി സംസാരിക്കുന്നതുകൊണ്ട് അദ്ദേഹത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുമല്ലോയെന്നും നാസർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR