എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നല്‍കിയത് റദ്ദാക്കി ഹൈക്കോടതി; വിശദമായ പഠനം നടത്തിയ ശേഷം സര്‍ക്കാരിന് തീരുമാനം എടുക്കാം
Kochi, 19 ഡിസംബര്‍ (H.S.) എലപ്പുള്ളി ബ്രൂവറിക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നേരിട്ടത്. തിരിച്ചടി. സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക അനുമതി റദ്ദാക്കി. കാര്യമായ അപഗ്രഥനം നടത്താതെ
kerala high court


Kochi, 19 ഡിസംബര്‍ (H.S.)

എലപ്പുള്ളി ബ്രൂവറിക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നേരിട്ടത്. തിരിച്ചടി. സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക അനുമതി റദ്ദാക്കി. കാര്യമായ അപഗ്രഥനം നടത്താതെയാണ് പ്രാഥമിക അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനം എടുത്തത്.

'വേണ്ടത്ര പഠനം നടത്തിയില്ലെന്നും വിശദമായ പഠനം ഇക്കാര്യത്തില്‍ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിശദമായ പഠനം നടത്തിയ ശേഷം അനുമതി നല്‍കണോ വേണ്ടയോ എന്ന് സംബന്ധിച്ച് സര്‍ക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് നല്‍കിയ പ്രാഥമിക അനുമതിയാണ് റദ്ദാക്കിയത്.

---------------

Hindusthan Samachar / Sreejith S


Latest News