Enter your Email Address to subscribe to our newsletters

Kochi, 19 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ക്ക് ജാമ്യമില്ല. ഇരുവരുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കട്ടിളപ്പാളിയില്‍ പതിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ കടത്തിയ കേസിലാണ് വാസുവും മുരാരി ബാബുവും അറസ്റ്റിലായത്.
സ്വര്‍പ്പാളികളെ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി ഇളക്കിമാറ്റാന്‍ ശുപാര്‍ശ നല്‍കി എന്നതാണ് എന്‍ വാസുവിനെതിരായ കേസ്. സ്വര്‍ണപ്പാളികള്‍ക്ക് പകരം ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തി കവര്‍ച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഇഡി എത്തും. കേസ് എടുത്ത് അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് അനുമതി നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. റിമാന്‍ഡ് റിപ്പോര്‍ട്ടും ഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്‌ഐടി എതിര്‍ത്തിരുന്നു.
---------------
Hindusthan Samachar / Sreejith S