വീണ്ടും പ്രബുദ്ധ കേരളം; പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ടവിചാരണ
Kerala, 19 ഡിസംബര്‍ (H.S.) മലയാളിയുടെ കപട പ്രബുദ്ധതയെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയ മധു മർദ്ദനത്തിന് ശേഷം മറ്റൊരു നാണക്കേട് കൂടി. പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ടവിചാരണയെന
വീണ്ടും പ്രബുദ്ധ കേരളം; പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ടവിചാരണ


Kerala, 19 ഡിസംബര്‍ (H.S.)

മലയാളിയുടെ കപട പ്രബുദ്ധതയെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയ മധു മർദ്ദനത്തിന് ശേഷം മറ്റൊരു നാണക്കേട് കൂടി. പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ടവിചാരണയെന്ന് റിപ്പോർട്ട് . സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയും തുടർന്ന് ക്രൂരമർദ്ദനം നടക്കുകയുമായിരുന്നു . കള്ളൻ എന്നാരോപിച്ചായിരുന്നു യുവാക്കളുടെ മർദനം. നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇയാള്‍ മോഷ്ടിച്ചെന്നാരോപിച്ച് കൂട്ടമായെത്തിയ ഒരു സംഘം തലങ്ങും വിലങ്ങും മര്‍ദിക്കാനാരംഭിച്ചു. അധികം വൈകാതെ രാമനാരായണ്‍ ചോരതുപ്പി പിടഞ്ഞ് നിലത്തുവീണു. നിമിഷങ്ങള്‍ക്കകം ഈ രീതിയില്‍ ഒരു യുവാവ് മരിച്ചുവീഴണമെങ്കില്‍ അയാള്‍ നേരിട്ടത് എത്രത്തോളം വലിയ ക്രൂരതയെന്ന് വ്യക്തം.

അതിഥിത്തൊഴിലാളിക്കെതിരെ മോഷണം ആരോപിച്ചവര്‍ നടത്തിയ പരിശോധനയിലൊന്നും അത് തെളിയിക്കാനായില്ല. ആള്‍ക്കൂട്ടം യുവാവിനു ചുറ്റുംവളഞ്ഞ് തല്ലിച്ചതയ്ക്കുകയായിരുന്നു. നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു

---------------

Hindusthan Samachar / Roshith K


Latest News