ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഇഡി എത്തും; രേഖകള്‍ കൈമാറാന്‍ കോടതി ഉത്തരവ്‌
Kollam, 19 ഡിസംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഇഡി എത്തും. കേസ് എടുത്ത് അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് അനുമതി നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.. ഇഡിക്ക് മുഴുവന്‍ രേഖകളും നല്
Sabarimala


Kollam, 19 ഡിസംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഇഡി എത്തും. കേസ് എടുത്ത് അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് അനുമതി നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. റിമാന്‍ഡ് റിപ്പോര്‍ട്ടും ഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്‌ഐടി എതിര്‍ത്തിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാല്‍, മുഴവന്‍ രേഖകള്‍ കൈമാറുന്നതില്‍ എസ്‌ഐടി എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്‌ഐടിയുടെ നിലപാട്. കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്‌ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷന്‍ അറിയിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News