ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കവുമായി എസ്‌ഐടി; സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ അറസ്റ്റില്‍
Thiruvanathapuram, 19 ഡിസംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണസംഘം. പങ്കജ് ഭണ്ഡാരിയെ കൂടാതെ സ്വര്‍ണംവാങ്ങിയ ബെല്ലാരി ഗോവര്‍ധനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയില്
Sabarimala temple


Thiruvanathapuram, 19 ഡിസംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണസംഘം. പങ്കജ് ഭണ്ഡാരിയെ കൂടാതെ

സ്വര്‍ണംവാങ്ങിയ ബെല്ലാരി ഗോവര്‍ധനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയില്‍ നിന്നും കടത്തിയ ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഏറെ അടുപ്പമുള്ള ആളാണ് പങ്കജ് ഭണ്ഡാരി. അതുകൊണ്ട് തന്നെയാണ് സ്വര്‍ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കാണ് കൊണ്ടുപോയത്. ഇവിടെ വച്ച് വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴിയാണ് ഗോവര്‍ദ്ധനന് കൊടുത്തത്. ആദ്യം മൊഴി രേഖപ്പെടുത്തിയപ്പോള്‍ ശബരിമലയില്‍ നിന്ന് എത്തിച്ചത് ചെമ്പ് പാളികള്‍ എന്നാണ് പങ്കജ് ഭണ്ഡാരി മൊഴി നല്‍കിയത്. സ്വര്‍ണപ്പാളിയാണ് കൊണ്ടുപോയത് എന്ന് വ്യക്തമായതോടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പങ്കജ് ഭണ്ഡാരി.

---------------

Hindusthan Samachar / Sreejith S


Latest News