Enter your Email Address to subscribe to our newsletters

Trivandrum, 19 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം- സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സംസ്ഥാന സ്കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായി നടക്കും. കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി 2025 ഡിസംബര്‍ 20ന് വിപുലമായ പരിപാടികള്‍ തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരും പങ്കെടുക്കുന്നുണ്ട്. രാവിലെ 11.00 മണിക്ക് തേക്കിന്‍കാട് മൈതാനത്ത് വച്ചാണ് കലോത്സവ പന്തലിന്‍റെ കാല്‍നാട്ടു കര്‍മ്മം . ഉച്ചയ്ക്ക് 12.00 മണിക്ക് തൃശ്ശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ സ്വാഗതസംഘം ഓഫീസില്‍ വെച്ച് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാര്‍ഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം എന്നിവ നടക്കും.
2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സംസ്ഥാന സ്കൂൾ കലോൽസവം (കലാമേള) 249 ഇനങ്ങളിലായി ഏകദേശം 14,000 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കും. എല്ലാ 'എ' ഗ്രേഡ് വിജയികൾക്കും 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പുതിയ നിയമവും തിരുവനന്തപുരത്ത് നടക്കുന്ന സ്പോർട്സ് ഒളിമ്പിക്സ് (ഒക്ടോബർ 2025), പാലക്കാട് നടക്കുന്ന സയൻസ് ഫെസ്റ്റിവൽ തുടങ്ങിയ സംസ്ഥാനതല സ്കൂൾ ഉത്സവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പ്രധാന വിശദാംശങ്ങൾ:
പരിപാടി: 64-ാമത് കേരള സംസ്ഥാന സ്കൂൾ കലോൽസവം (സംസ്ഥാന കലാമേള).
തിയതികൾ: ജനുവരി 14-18, 2026 (നേരത്തെ ജനുവരി 7-11 തീയതികളിൽ നിന്ന് പരിഷ്കരിച്ചു).
സ്ഥലം: തൃശൂർ.
പങ്കെടുക്കുന്നവർ: 14,000-ത്തിലധികം വിദ്യാർത്ഥികൾ.
പരിപാടികൾ: 249 വ്യത്യസ്ത കലാരൂപങ്ങൾ.
പുതിയ സംരംഭം: 'എ' ഗ്രേഡ് നേടുന്ന ഓരോ വിദ്യാർത്ഥിക്കും ₹1000 സ്കോളർഷിപ്പ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.
---------------
Hindusthan Samachar / Roshith K