ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ എട്ടിന് പരിഗണിക്കും
Kerala, 2 ഡിസംബര്‍ (H.S.) ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8ന് പരിഗണിക്കും. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി എസ്ഐടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ
A Padma Kumar


Kerala, 2 ഡിസംബര്‍ (H.S.)

ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8ന് പരിഗണിക്കും. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി എസ്ഐടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക എന്ന് വിജിലൻസ് കോടതി അറിയിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതാണ് പത്മകുമാർ ജാമ്യപേക്ഷയിൽ പറയുന്നത്. ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ എട്ടിന് പരിഗണിക്കുംഞാൻ മാത്രമെങ്ങനെ പ്രതിയാകും? ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമെന്ന് എ. പത്മകുമാർകൂടുതൽ കണ്ടെത്തുകകായിക ഉപകരണങ്ങൾസാമൂഹിക സേവനങ്ങൾയാത്രാ പാക്കേജുകൾവാർത്താ വെബ്സൈറ്റ്ആരോഗ്യ ഉൽപ്പന്നങ്ങൾപോഡ്‌കാസ്റ്റ് ഉപകരണങ്ങൾവീഴ്ചയുണ്ടെങ്കിൽ അംഗങ്ങൾക്ക് പിന്നീടും ചൂണ്ടിക്കാണിക്കാം. സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും പത്മകുമാർ പറയുന്നു. അതേസമയം, കേസിൽ അറസ്റ്റിലായ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News