കാനത്തില്‍ ജമീല എംഎല്‍എയുടെ ഖബറടക്കം ഇന്ന്;
Kozhikode, 2 ഡിസംബര്‍ (H.S.) അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മ
Kaanathil Jamila


Kozhikode, 2 ഡിസംബര്‍ (H.S.)

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക.

രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും.

ശനിയാഴ്ച രാത്രി 8.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

വാര്‍ഡ് മെമ്ബറായി തുടങ്ങി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലെല്ലാം ഭരണമികവ് തെളിയിച്ച്‌ നിയമസഭാംഗം വരെയെത്തിയ നേതാവാണ് ജമീല. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ജമീല വെല്ലുവിളികള്‍ ഏറെ നേരിട്ടാണ് ചെറുപ്രായത്തില്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായത്. നിലവില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

ലാളിത്യം കൊണ്ട് പൊതുസമ്മിതി നേടിയ കാനത്തില്‍ ജമീല രാഷ്ട്രീയത്തിന് അതീതമായി ഊഷ്മളമായ സൗഹൃദം സൂക്ഷിച്ചു. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തില്‍ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണ്. എന്നും ജനപക്ഷത്ത് നിലപാടുറപ്പിച്ച വനിതാനേതാവായിരുന്നു കാനത്തില്‍ ജമീല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News