Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 ഡിസംബര്‍ (H.S.)
ബി ജെ പി യുടെ
നഗര സഭ തെരഞ്ഞടുപ്പിലേയ്ക്ക് പ്രകടന പത്രിക സംസ്ഥാനത്തിൻ്റെ കായിക മേഖലയിലേയ്ക്കുള്ള വഴി തുറക്കൽ കൂടിയാണന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ വാർഡിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷ് പറഞ്ഞു.
ബി ജെ പി യുടെ പ്രകടന പത്രിക ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതിൻ്റെ പരിഭ്രാന്തിയാണ് മുൻ മേയർ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രകടിപ്പിക്കുന്നത്. നിലവിൽ 32 ഇനങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഒളിംബിക്സിന് ചില ഇനങ്ങൾക്ക് വേദിയാകാൻ ഇതിനകം തന്നെ ഇതര സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു കഴിഞ്ഞു. BJP മേയർ വന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തി 2036 ഒളിംബിക്സിന് ഒരിനം തിരുവനന്തപുരത്ത് നടത്താവുന്നതേയുള്ളു എന്നും കായിക മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള പത്മിനി തോമസിനെ പോലുള്ളവരെ നഗരത്തിലെ സ്ഥാനാർത്ഥിയാക്കിയത് തന്നെ ബി ജെ പി യുടെ ഇത്തരം കാഴ്ചപാടിൻ്റെ ഭാഗമായാണെന്നും വി വി രാജേഷ് പറഞ്ഞു
തിരുവനന്തപുരം നഗരസഭയിലേയ്ക്കുള്ള തിരഞ്ഞടുപ്പിന് അജണ്ട സൃഷ്ടിക്കുന്നത് പോലും ബി ജെ പി യാണന്നും, കഴിഞ്ഞ 45 വർഷം CPM ഭരിച്ച തിരുവനന്തപുരം നഗര സഭയിൽ നടന്ന പുരോഗമനങ്ങൾ ആരോഗ്യപരമായി ചർച്ച ചെയ്യാൻ മുൻ മേയർമാർ മുന്നോട്ട് വരാൻ ധൈര്യം കാണിക്കണമെന്നും, ബിജെപി യുടെ പ്രകടന പത്രിക ആഴത്തിൽ പഠിച്ച് വിമർശിക്കാൻ ശ്രമിക്കുന്ന LDF നേതൃത്വം പ്രകടന പത്രികയിൽ അടങ്ങിയിട്ടുള്ള കഴിഞ്ഞ 45 വർഷത്തെ ദുർഭരണത്തിൻ്റെ കുറ്റപത്രം കൂടി വായിക്കണമെന്നും, വി ശിവൻ കുട്ടി മേയറായിരിക്കുമ്പോൾ കൊണ്ടു വന്ന വിളപ്പിൽ ശാല മാലിന്യ സംസ്ക്കരണം നഗരസഭയുടെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടാണ് പരാജയപ്പെട്ടതെന്നും വി വി രാജേഷ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR