Enter your Email Address to subscribe to our newsletters

Chennai, 2 ഡിസംബര്‍ (H.S.)
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ മെട്രോ ട്രെയിന്‍ സബ്വേയില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ എയര്‍പോര്‍ട്ടിനും വിംകോ നഗര്‍ ഡിപ്പോയ്ക്കും ഇടയിലെ ബ്ലൂ ലൈനിലാണ് ട്രെയിന്‍ കുടുങ്ങിയത്. തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ കുടുങ്ങിയതോടെ യാത്രക്കാരോടു തൊട്ടടുത്ത സ്റ്റേഷനിലേക്ക് ഇറങ്ങി നടക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അരക്കിലോമീറ്റര്‍ ദൂരമാണ് യാത്രക്കാര്‍ക്കു നടന്നുപോകേണ്ടി വന്നത്.
മെട്രോയില്‍ നേരിട്ട ദുരനുഭവം വിവരിച്ച് നിരവധി യാത്രക്കാരാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചത്. 10 മിനിറ്റോളം ഉള്ളില്‍ കുടുങ്ങിയെന്നും പിന്നീടാണ് ഹൈക്കോര്‍ട്ട് മെട്രോ സ്റ്റേഷനിലേക്കു നടക്കാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം വന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. അതിനിടെ, തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ സാധാരണ നിലയിലായെന്നും ചെന്നൈ മെട്രോ റെയില്‍ എക്‌സിലൂടെ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും അതിവേഗത്തില്‍ തകരാര്‍ പരിഹരിക്കാനായെന്നും കുറിപ്പില്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S