Enter your Email Address to subscribe to our newsletters

Kerala, 2 ഡിസംബര്‍ (H.S.)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സന്‍ ആണ് മരിച്ചത്. ഭാര്യയെ കൊന്നകേസിലെ പ്രതിയാണ് ജില്‍സണ്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. നേരത്തെ രണ്ടുവട്ടം ഇയാള്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ജയിലില്‍ നിന്നും സംഘടിപ്പിച്ച മൂര്‍ച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുക ആയിരുന്നു. മുറിവില്‍ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയും ചെയ്തു. വൈകിയാണ് ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്. അപ്പോഴേക്കും ജില്‍സന്‍ അവശനിലയില്‍ ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിഷു ദിനത്തില്‍ മക്കളെ മുറിയില്‍ പൂട്ടിയിട്ട് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജയിലില്‍ ആയത്. ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നത്. ചിത്രകാരനായിരുന്ന ജില്‍സന്‍ ജയിലിലും ചിത്രരചന നടത്തിയിരുന്നു. ഈ ചിത്രങ്ങളുടെ പ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ.
---------------
Hindusthan Samachar / Sreejith S