Enter your Email Address to subscribe to our newsletters

Kerala, 2 ഡിസംബര്‍ (H.S.)
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം ഏഷ്യാനെറ്റിലെ അവതാരകനായി പ്രവർത്തിച്ചിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.
ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു സനല്‍പോറ്റി. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു. സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ മൃതദേഹം ഇപ്പൊ സുഹൃത്തുക്കൾക്കും ബന്ധുജനങ്ങൾക്കും കാണുന്നതിനായി പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്. മാധ്യമ രംഗത്തെ നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
---------------
Hindusthan Samachar / Roshith K