Enter your Email Address to subscribe to our newsletters

Thiruvanathapuram, 2 ഡിസംബര്‍ (H.S.)
ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, പുതിയൊരു ഹർജിയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജാമ്യാപേക്ഷ അടച്ചിട്ട കോടതി മുറിയിൽ വച്ച് പരിഗണിക്കണം എന്നതാണ് രാഹുലിന്റെ ആവശ്യം. വ്യക്തിപരമായ ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും വിവരങ്ങൾ പുറത്തുപോകാൻ പാടില്ലെന്നും രാഹുലിൻ്റെ അപേക്ഷയിൽ പറയുന്നു.
പുതിയ അപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ, കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വീണ്ടും പാലക്കാട് രാഹുലിൻ്റെ ഫ്ലാറ്റിലെത്തി. കെയർടേക്കറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
സി.സി.ടി.വി. ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചു എന്ന നിഗമനത്തിലാണ് എസ് ഐ ടി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30-ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും, രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് കെയർടേക്കറുടെ മൊഴി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും കെയർടേക്കർ മൊഴി നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S