രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പരാതി; ക്രൂരമായി ബലാത്സംഗം ചെയ്തു എന്ന് യുവതി; കോണ്‍ഗ്രസിന് എതിരേയും ആരോപണം
Thiruvanathapuram, 2 ഡിസംബര്‍ (H.S.) കോണ്‍ഗ്രസിന് തലവേദനയായി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി മറ്റൊരു പെണ്‍കുട്ടി കൂടി പരാതിയുമായി രംഗത്ത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കു
Rahul Mamkootathil


Thiruvanathapuram, 2 ഡിസംബര്‍ (H.S.)

കോണ്‍ഗ്രസിന് തലവേദനയായി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി മറ്റൊരു പെണ്‍കുട്ടി കൂടി പരാതിയുമായി രംഗത്ത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പെണ്‍കുട്ടി പരാതിയുടെ പകര്‍പ്പ് കൈമാറിയത്.

വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരമാകെ മുറിവേല്‍പ്പിക്കുകയും മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ച രാഹുല്‍ ഒരു മാസത്തിന് ശേഷം വീണ്ടും സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. തന്നെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി ആരോപിച്ചു.

ഇന്‍സ്റ്റാഗ്രാം വഴിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. വിവാഹം കഴിക്കുമെന്ന് ഉറപ്പിച്ച ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ രാഹുലും പെണ്‍കുട്ടിയും കണ്ടുമുട്ടുകയും, അവിടെ നിന്ന് കാറില്‍ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നുമാണ് പരാതി. കോണ്‍ഗ്രസിന് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. കൂടാതെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ഇത് വേദന ഉണ്ടാക്കി എന്നും പുതിയ പരാതിയില്‍ പറയുന്നുണ്ട്.

പീഡനം നടക്കുന്ന സമയത്ത് രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അടൂര്‍ നഗരസഭ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാന്‍. നിലവില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കോടതി നാളെ വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ പരാതി പുറത്തുവരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News