രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിയിടത്ത് എത്തി പോലീസ്; കര്‍ണാടകയിലേക്ക് രക്ഷപ്പെട്ട് എംഎല്‍എ
Palakkad, 2 ഡിസംബര്‍ (H.S.) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് എത്തി പോലീസ്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരുവില്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ കര്‍ണാടകയിലേക്ക് കടന്
rahul friend


Palakkad, 2 ഡിസംബര്‍ (H.S.)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് എത്തി പോലീസ്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരുവില്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നു. പാലക്കാട്ടുനിന്ന് ചുവന്ന പോളോ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ എവിടേക്കാണ് രാഹുല്‍ കടന്നത് എന്ന് കണ്ടെത്താനായിരുന്നില്ല.

കഴിഞ്ഞദിവസം രാവിലെയാണ് ഹൊസൂരിന് സമീപത്തുള്ള ബാഗലൂരുവിലെ രാഹുലിന്റെ ഒളിയിടം പോലീസ് കണ്ടെത്തിയത്. ഇവിടെ ഒരു റിസോര്‍ട്ടില്‍ കഴിയുകയായിരുന്നു. ഇന്നലെ വരെ രാഹുല്‍ ഇവിടെ ഉണ്ടായിരുന്നു. പോലീസ് സംഘം ബാഗലൂരുവിലേക്ക് എത്തുന്ന വിവരം രാഹുല്‍ അറിഞ്ഞശേഷമാണ് ഇവിടെ നിന്നും രക്ഷപ്പെട്ടത് എന്നാണ് സൂചന.

അന്വേഷണസംഘം എത്തുമ്പോള്‍ ഒളിയിടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയ കാര്‍ ഉണ്ടായിരുന്നു. ഇതിലെ ഡ്രൈവര്‍ അന്വേഷണ സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെട്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളെ കണ്ടെത്താനായി അന്വേഷണസംഘം പരിശോധന നടത്തുകയാണ്. കാറുകള്‍ മാറി മആറി കയറിയാണ് രാഹുലിന്റെ യാത്ര.

Hindusthan Samachar / Sreejith S


Latest News