Enter your Email Address to subscribe to our newsletters

Kannur, 2 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബെംഗളൂരു സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ പരാതി ഇന്ന് ഉച്ചക്കഴിഞ്ഞാണ് തനിക്ക് ലഭിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തീയതി അടക്കമുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല. ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി ഫോര്‍വേഡ് ചെയ്തു. പൊലീസുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്ന് യുവതിക്ക് മറുപടി നല്‍കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
''രാഹുലിന് എതിരെ നേരത്തേ ആരും പരാതി നല്‍കിയിട്ടില്ല. കെപിസിസി അധ്യക്ഷനായിട്ട് ഏഴു മാസമായി. ഇതാദ്യമായാണ് എനിക്ക് പരാതി ലഭിക്കുന്നത്. പാര്‍ട്ടിയില്‍ മറ്റാര്‍ക്ക് എങ്കിലും പരാതി ലഭിച്ചോയെന്ന് എനിക്ക് അറിയില്ല. ഈ വിഷയവും തിരഞ്ഞെടുപ്പ് വിഷയവും വേറെയാണ്. അത് ജനങ്ങള്‍ക്ക് അറിയാം. യുഡിഎഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
രാഹുലിന് എതിരെ സ്വീകരിക്കുന്ന ഇനിയുള്ള നടപടി ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ല. ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൃത്യമായ സമയത്ത് നടപടിയുണ്ടാകും, സമയത്ത് ചെയ്തിട്ടുമുണ്ട്'' - സണ്ണി ജോസഫ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S