Enter your Email Address to subscribe to our newsletters

New delhi, 2 ഡിസംബര്‍ (H.S.)
പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എസ്‌ഐആറില്‍ ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ മാസം ഒമ്പതിന് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നാണ് അഡൈ്വസറി കൗണ്‍സലിന്റെ നിലപാട്. പത്ത് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നഇശ്ചയിച്ചിരിക്കുന്നത്. ഇതോടെ വിശദമായ ചര്‍ച്ച തന്നെ എസ്‌ഐആറില്‍ നടക്കും.
കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് നിലവില്‍ എസ്.ഐ.ആറിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തങ്ങളുടെ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടിയാണ് എസ്.ഐ.ആര്‍ എന്നാണ് ഈ സംസ്ഥാനങ്ങളുടെ ആരോപണം.
ഇന്നലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയത്. എസ്.ഐ.ആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തോടെയും സ്തംഭനത്തോടെയും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായത്. മൂന്ന് തവണ നിര്‍ത്തിവെച്ച ലോക്‌സഭ പൂര്‍ണമായും സ്തംഭിപ്പിച്ച പ്രതിപക്ഷം രാജ്യസഭയില്‍ പുതിയ ചെയര്‍മാന്റെ ആദ്യ ദിനത്തില്‍ പ്രതിഷേധം ഇറങ്ങിപ്പോക്കിലൊതുക്കി. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S