ശ്രീനിവാസൻ കൃത്യമായ രാഷ്ട്രീയം പറഞ്ഞ സർവകലാവല്ലഭൻ: കെ.സുരേന്ദ്രൻ
Kozhikode, 20 ഡിസംബര്‍ (H.S.) കൃത്യമായി രാഷ്ട്രീയം പറഞ്ഞ സർവകലാവല്ലഭനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിൻറെ സിനിമകളെല്ലാം അതുവരെയുള്ള ഇടത് രാഷ്ട്രീയബോധ്യങ്ങളിൽ ഒതുങ്ങുന്നതല്ലായിരുന്നു. ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം പ്രേക്ഷകരിലേക്ക് പകർന്നത്. അദ്
K Surendran


Kozhikode, 20 ഡിസംബര്‍ (H.S.)

കൃത്യമായി രാഷ്ട്രീയം പറഞ്ഞ സർവകലാവല്ലഭനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിൻറെ സിനിമകളെല്ലാം അതുവരെയുള്ള ഇടത് രാഷ്ട്രീയബോധ്യങ്ങളിൽ ഒതുങ്ങുന്നതല്ലായിരുന്നു.

ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം പ്രേക്ഷകരിലേക്ക് പകർന്നത്. അദ്ദേഹത്തിൻറെ വരവേൽപ്പ് എന്ന മോഹൻലാൽ ചിത്രം അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ പോലും അഭിനന്ദനം ഏറ്റുവാങ്ങി.

കേരളത്തിൻറെ സാമൂഹ്യപരിസ്ഥിതിയെ കൃത്യമായി അടയാളപ്പെടുത്തിയ സന്ദേശം എന്ന എവർഗ്രീൻ പൊളിറ്റിക്കൽ ക്ലാസ് ഫിലിം മലയാളികൾക്ക് മറക്കാനാവുന്നതല്ല. അറബിക്കഥയും അതേപോലെ ഇന്നത്തെ രാഷ്ട്രീയം വരച്ചിടുന്നതാണ്.

സാധാരണക്കാരനായ മലയാളിയുടെ വികാര- വാചാരങ്ങൾ അടയാളപ്പെടുത്തുന്നതിൽ ശ്രീനിവാസനോളം കഴിവുതെളിയിച്ച മറ്റൊരാൾ കേരളത്തിലുണ്ടോയെന്ന് പോലും സംശയമാണ്.

ശ്രീനിവാസൻറെ വിയോഗത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിൻറെയും സഹപ്രവർത്തകരുടേയും ആരാധകരുടേയും ദുഖത്തിൽ പറങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News