Enter your Email Address to subscribe to our newsletters

Thrissur, 20 ഡിസംബര്‍ (H.S.)
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച പന്തൽ കാൽനാട്ടുകർമം ഇന്ന് നടക്കും. പ്രധാന വേദിയായ തൃശൂർ തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് ചടങ്ങ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന ചടങ്ങിൽ തൃശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ കലോത്സവ ലോഗോ പ്രകാശിപ്പിക്കും. കലോത്സവവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികളുടെ യോഗങ്ങളും വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരും. 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മാധ്യമ അവാർഡുകളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും.
ജനുവരി 14 മുതൽ 18 വരെയാണ് 64ാം സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടക്കുന്നത്. തുടർച്ചയായ മൂന്ന് തവണ വിധികർത്താക്കളായവരെ ഇത്തവണ ഒഴിവാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കൂടാതെ വിധികർത്താക്കൾ വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇവരിൽ നിന്നും സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന കലോൽസവം - വേദികൾ
തേക്കിൻകാട് മൈതാനം (eഎക്സിബിഷൻ ഗ്രൗണ്ട്
തേക്കിൻകാട് മൈതാനം (തെക്കേ ഗോപുരനട )
തേക്കിൻകാട് മൈതാനം (നെഹ്റു പാർക്കിന് സമീപം )
സി എം എസ് എച്ച് എസ് എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
സി എം എസ് എച്ച് എസ് എസ് തൃശൂർ
വിവേകോദയം എച്ച് എസ് എസ് തൃശൂർ
വിവേകോദയം എച്ച് എസ് എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
മോഡൽ ബോയ്‌സ് എച്ച് എസ് എസ്
ഗവ ട്രെയിനിങ് കോളേജ് തൃശൂർ
സാഹിത്യ അക്കാദമി (ഓപ്പൺസ്റ്റേജ് )തൃശൂർ
സാഹിത്യ അക്കാദമി ഹാൾ തൃശൂർ
ടൗൺഹാൾ തൃശൂർ
സംഗീതനാടക അക്കാദമി ഹാൾ (കെ.ടി. മുഹമ്മദ് സ്‌മാരക തിയ്യറ്റർ)
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തൃശൂർ
ജവഹർ ബാലഭവൻ ഹാൾ തൃശൂർ
ഹോളി ഫാമിലി എച്ച് എസ് തൃശൂർ
ഹോളി ഫാമിലി എച്ച് എസ് എസ് തൃശൂർ
സെന്റ് ക്ലെയേഴ്സ് എൽ പി എസ് തൃശൂർ
സെന്റ് ക്ലെയേഴ്സസ് എച്ച് എസ് എസ്
ഫൈൻ ആർട്സ് കോളേജ് തൃശൂർ
സേക്രഡ് ഹാർട്ട് എച്ച് എസ് എസ് തൃശൂർ
സെന്റ് തോമസ് കേളേജ് എച്ച് എസ് എസ്
കാൽഡിയൻ സിറിയൻ എച്ച് എസ് എസ്
പൊലീസ് അക്കാദമി രാമവർമ്മപുരം തൃശൂർ
മുരളി തിയറ്റർ
സെൻ്റ് ജോസഫ് എച്ച് എസ് തൃശൂർ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR