Enter your Email Address to subscribe to our newsletters

KOZHIKKODE, 20 ഡിസംബര്‍ (H.S.)
കോഴിക്കോട് ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ നന്ദഹര്‍ഷൻ(6) ആണ് കൊല്ലപ്പെട്ടത്. അമ്മ അനുവാണ് മകനെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം അനു തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.
ഇന്ന് രാവിലെ ബിജീഷ് ജോലിക്ക് പോയതിനു ശേഷമാണ് സംഭവമുണ്ടായത്. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നന്ദഹര്‍ഷന്‍. അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ ഇവർ മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
---------------
Hindusthan Samachar / Sreejith S