Enter your Email Address to subscribe to our newsletters

Kozhikode, 20 ഡിസംബര്‍ (H.S.)
രാവിലെയാണ് കാക്കൂർ പുന്നശ്ശേരിയില്‍ നാടിനെ നടുക്കിയ ആ ദാരുണ സംഭവം ഉണ്ടായത്. ആറു വയസുകാരനായ മകനെ സ്വന്തം മകനെ മാതാവ് തന്നെ കൊലപ്പെടുത്തിയ വാർത്ത നാടിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്.
കെഎസ്‌എഫ്‌ഇ ജീവനക്കാരിയായ അനുവാണ് തന്റെ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതക വിവരം അനു തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചതെന്നാണ് ഞെട്ടിക്കുന്ന വിവരം. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു താൻ മകനെ കൊലപ്പെടുത്തിയെന്ന് ആണ് അറിയിച്ചത്.
കൃത്യം നടക്കുമ്ബോള്‍ അനുവും ആറ് വയസുകാരനായ മകനും മുത്തശ്ശനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.മുത്തശ്ശനൊപ്പം താഴത്തെ നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്. എന്നാല്‍ ഉറക്കമുണർന്ന് രണ്ടാം നിലയില്‍ അമ്മയുടെ അടുത്തേക്ക് പോയതിന് ശേഷമായിരുന്നു കൊലപാതകം.അനുവിന്റെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമായിരുന്നു സംഭവം. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാർഥി നന്ദ ഹര്‍ഷന്‍ ആണ് സ്വന്തം അമ്മയുടെ കൈകളാല്‍ കൊല്ലപ്പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്‌എഫ്‌ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR