ദേശീയ വനിതാ കമ്മിഷന്‍ അദാലത്ത്; 53 പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു
Thiruvananthapuram, 20 ഡിസംബര്‍ (H.S.) കേരളാ പോലീസിന്റെയും ദേശീയ വനിതാ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ വനിത കമ്മീഷന്‍ അംഗം ദലീന ഘോങ്ങ് ദൂപിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ ലഭിച്ച 53 പരാതികള്‍ തീര്‍പ്പാക്കുകയും പ
National Commission for Women Adalat


Thiruvananthapuram, 20 ഡിസംബര്‍ (H.S.)

കേരളാ പോലീസിന്റെയും ദേശീയ വനിതാ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ വനിത കമ്മീഷന്‍ അംഗം ദലീന ഘോങ്ങ് ദൂപിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ ലഭിച്ച 53 പരാതികള്‍ തീര്‍പ്പാക്കുകയും പുതുതായി ലഭിച്ച 4 പരാതികളില്‍ FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കൊച്ചി സിറ്റി, കണ്ണൂര്‍ സിറ്റി, കാസറഗോഡ് എന്നീ പോലീസ് ജില്ലകളില്‍ നിന്ന് ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഏതവസരത്തിലും സ്ത്രീകള്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ മുന്‍പാകെ പരാതി സമര്‍പ്പിക്കാമെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അംഗം ദലീന ഘോങ്ങ്ധൂപ് പറഞ്ഞു. പരാതിക്കാരെ നേരില്‍ കേള്‍ക്കാനും അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുമാണ് ദേശീയ വനിതാ കമ്മീഷന്‍ മഹിളാ ജന്‍ സുന്‍വാണി എന്ന പേരില്‍ സംസ്ഥാനങ്ങളില്‍ നേരിട്ട് അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ വനിതകള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധവതികളാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.

വനിതാ ശാക്തീകരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനവും കേരള പോലീസും രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുകയാന്നെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ചടങ്ങില്‍ പരിശീലന വിഭാഗം ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ എസ്.അജീത ബീഗം, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News