Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ഡിസംബര്‍ (H.S.)
നഗരസഭയിലേക്ക് തിരഞ്ഞടുത്ത ബിജെപിയുടെ നിയുക്ത കൗണ്‍സിലർമാരുടെ പ്രവർത്തനം ആരംഭിക്കുന്നത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ നിന്ന്.
ഞായറാഴ്ച രാവിലെ ഒമ്ബത് മണിക്ക് സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയന്റെ നേതൃത്വത്തില്‍ കിഴക്കേ നടയില്‍ സമ്മേളിക്കുന്ന നിയുക്ത കൗണ്‍സിലർമാർ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാർച്ചന നടത്തി പത്ത് മണിയോടെ സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവർത്തകരോടപ്പം പദയാത്രയായി പാളയത്തെ നഗരസഭാ കാര്യാലയത്തില്‍ എത്തി സത്യപ്രതജ്ഞ ചെയ്യും.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരിപാടിയില്‍ പങ്കെടുത്ത് നിയുക്ത കൗണ്‍സിലർമാർക്ക് ആശംസകള്‍ നേരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR