Enter your Email Address to subscribe to our newsletters

Wayanad, 20 ഡിസംബര്‍ (H.S.)
വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ.
വണ്ടിക്കടവ് ഫോറസ്റ്റേഷന് മുമ്ബില്‍ പ്രതിഷേധിച്ച നാട്ടുകാർ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. പ്രദേശത്ത് ഭീകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഒന്നരമാസം മുമ്ബ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെടുക്കാൻ തയാറായില്ല. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാർ പറഞ്ഞു. ഇതില്‍ ഒരു ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഇവർ പറഞ്ഞു.
കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസം മുമ്ബ് പച്ചിലക്കാട് നിന്ന് കടുവയെ കണ്ടെത്തുകയും കാട് കയറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷവും വയനാട്ടില്‍ കടുവ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.വയനാടിൻ്റെ വിവിധ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയത്. വനമേഖലയില്‍ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നാണ് ഡിഎഫ്‌ഒ അജിത് കെ.രാമൻ പറഞ്ഞത്.കടുവയുടെ കാല്‍പാട് കണ്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR